07 April, 2020 10:22:37 AM
ആംബുലൻസും ലോറിയും കൂട്ടിയിടിച്ച് രോഗി മരിച്ചു; നാല് പേർക്ക് പരിക്ക്
കണ്ണൂർ: ആംബുലൻസും ലോറിയും കൂട്ടിയിടിച്ച് രോഗി മരിച്ചു. തലശേരിയിലാണ് സംഭവം. ആംബുലൻസിലുണ്ടായിരുന്ന രോഗി മൊകേരി സ്വദേശി യശോദ(65) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് പോകുകയായിരുന്ന ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു.