07 April, 2020 02:24:21 AM


ലോ​ക്ക്ഡൗ​ൺ വി​ല​ക്കു​ക​ൾ ലം​ഘി​ച്ച് കണ്ണൂർ ഡി എഫ് ഓ ​സംസ്ഥാ​നം വി​ട്ടു


കണ്ണൂ​ർ: ലോ​ക്ക്ഡൗ​ൺ വി​ല​ക്കു​ക​ൾ ലം​ഘി​ച്ച് ഐ​എ​ഫ്എ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ സം​സ്ഥാ​നം വി​ട്ടു. ക​ണ്ണൂ​ർ ഡി​എ​ഫ്ഒ കെ. ​ശ്രീ​നി​വാ​സാ​ണ് അ​നു​മ​തി ഇ​ല്ലാ​തെ ലീ​വെ​ടു​ത്ത് തെ​ല​ങ്കാ​ന​യി​ലേ​ക്ക് പോ​യ​ത്. കു​ടും​ബ​ത്തോ​ടൊ​പ്പം സ്വ​കാ​ര്യ വാ​ഹ​ന​ത്തി​ലാ​യി​രു​ന്നു യാ​ത്ര. വ​യ​നാ​ട് അ​തി​ർ​ത്തി വ​ഴി​യാ​ണ് ഇ​വ​ർ കേ​ര​ളം വി​ട്ട​ത്. നേ​ര​ത്തേ, വ​നം​വ​കു​പ്പ് മേ​ധാ​വി ഡി​എ​ഫ്ഒ​യു​ടെ അ​വ​ധി അ​പേ​ക്ഷ നി​ര​സി​ച്ചി​രു​ന്നു. അ​നു​മ​തി ഇ​ല്ലാ​തെ​യാ​ണ് ഡി​എ​ഫ്ഒ പോ​യ​തെ​ന്നും അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട​താ​യും വ​നം​വ​കു​പ്പ് മ​ന്ത്രി അ​റി​യി​ച്ചു



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K