04 April, 2020 10:46:14 PM
നിസാമുദ്ദീനിൽ സമ്മേളനം കഴിഞ്ഞ് തിരിച്ചെത്തിയ ചെങ്ങന്നൂർ സ്വദേശിക്ക് കോവിഡ്
രോഗി കോട്ടയത്തെ ബന്ധുവീട്ടിലും എത്തിയിരുന്നു
മാവേലിക്കര: 32 വയസ്സുള്ള ചെങ്ങന്നൂർ സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു, റൂട്ട് മാപ്പ് ഉടൻ പുറത്തുവിടും. നിസാമുദ്ദീനിൽ മതസമ്മേളനത്തിനു ശേഷം തിരിച്ചെത്തിയ ചെങ്ങന്നൂർ മുളക്കുഴ സ്വദേശിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മൂന്നാം തീയതി മുതൽ മാവേലിക്കര താലൂക്ക് ആശുപത്രിയിൽ ഐസൊലേഷനിലായിരുന്ന ഇയാളുടെ പരിശോധനാഫലം പോസിറ്റീവ് ആയതോടെ വണ്ടാനം മെഡിക്കൽ കോളേജ് ആസുപത്രിയിലേക്ക് മാറ്റി.
23 ന് രാത്രി 12.45ന് രാജധാനി എക്സ്പ്രസില്‍ ആലപ്പുഴ റയിൽവെ സ്റ്റേഷനിലെത്തിയ ഇയാള്‍ സ്വകാര്യ വാഹനത്തിൽ കോട്ടയത്തുള്ള ഭാര്യവീട്ടിൽ പോയി. അവിടെ ഒരു ദിവസം താമസിച്ചു. ഇതിനിടെ എവിടൊക്കെ സന്ദര്‍ശിച്ചു എന്നത് അന്വേഷിച്ചുവരികയാണ്. തിരിച്ചെത്തിയ ഇയാള്‍ 3-ാം തീയതി വരെ മുളക്കുഴയിലെ വീട്ടിൽ ഐസൊലേഷനിലായിരുന്നു. വ്യക്തിയുടെ സഞ്ചാര പാതയുടെ കൂടുതൽ വിവരങ്ങൾ എടുത്തു വരുന്നു.