04 April, 2020 01:06:09 AM


രാമക്കല്‍മേട്‌ വ്യൂ പോയിന്റിനു സമീപം പടുതാക്കുഴിയിൽ സൂക്ഷിച്ച 1300 ലിറ്റര്‍ കോട പിടികൂടി




നെടുങ്കണ്ടം: രാമക്കല്‍മേട്‌ വ്യൂ പോയിന്റിനു സമീപത്തുനിന്നും 1300 ലിറ്റര്‍ കോട പിടികൂടി. എക്‌സൈസ്‌ ഇന്റലിജന്‍സിനു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന്‌ തമിഴ്‌നാട്‌ അതിര്‍ത്തിയോടു ചേര്‍ന്നു നടത്തിയ പരിശോധനയിലാണു ബാരലുകളിലും പടുതാക്കുഴിയിലുമായി സൂക്ഷിച്ച കോട കണ്ടെടുത്തത്‌. വാറ്റാനായി പാകമായ നിലയിലായിരുന്നു. കോവിഡ്‌ 19 ഭാഗമായുള്ള മദ്യ നിരോധനം മുതലാക്കാന്‍ വ്യാപകമായി വാറ്റ്‌ സംഘങ്ങള്‍ ഉടലെടുത്തിട്ടുണ്ട്‌. പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജിതമാക്കി. 


കഴിഞ്ഞ ഒരാഴ്‌ചയ്‌ക്കുള്ളില്‍ നാലു കേസുകളിലായി 3000 ലിറ്റര്‍ കോടയും ചാരായവും പിടികൂടിയിരുന്നു. വ്യാജവാറ്റ്‌ സംബന്ധിച്ച വിവരങ്ങള്‍ 9496499371 എന്ന നമ്പരില്‍ ഇന്റലിജന്‍സിന്‌ നല്‍കാവുന്നതാണ്‌. ഉടുമ്പന്‍ചോല സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ ടി.ജി. ടോമിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയ്‌ക്ക്‌ ഇന്റലിജന്‍സ്‌ ബ്യൂറോ പ്രിവന്റീവ്‌ ഓഫീസര്‍ എം.പി. പ്രമോദ്‌, പ്രിവന്റീവ്‌ ഓഫീസര്‍മാരായ കെ.ആര്‍. ബാലന്‍, കെ.എന്‍. രാജന്‍, സിവില്‍ എക്‌സൈസ്‌ ഓഫീസര്‍മാരായ എം. നൗഷാദ്‌, എം.ആര്‍. രതീഷ്‌ കുമാര്‍, കെ.ആര്‍. ശശികുമാര്‍, കെ.എസ്‌. അനൂപ്‌, ലിജോ ജോസഫ്‌, ഷിബു ജോസഫ്‌ എന്നിവര്‍ നേതൃത്വം നല്‍കി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K