17 April, 2016 11:49:34 AM
ദുബായിയില്‍ വാഹനാപകടത്തില്‍ കണ്ണൂര്‍ സ്വദേശിയായ ഒമ്പത് വയസ്കാരന്‍ മരണമടഞ്ഞു
ദുബായ് : മലയാളി കുടുംബം സഞ്ചരിച്ച വാഹനം പാലത്തില്‍ നിന്ന് വീണ് മറിഞ്ഞ് ഒമ്പത് വയസ്സുകാരന്‍ മരിച്ചു. കണ്ണൂര്‍ കല്ല്യാട് സ്വദേശികളായ ശ്രീകുമാര്‍ കുന്നുമ്മല്‍-നീതു ദമ്പതിമാരുടെ മകന്‍ മാനസ് ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ശ്രീകുമാര്‍ , ഭാര്യ നീതു, ഇളയ മകള്‍ എന്നിവരെ ഫുജൈറ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വിഷു ആഘോഷത്തിന്‍െറ ഭാഗമായി ഫുജൈറയില്‍ പോയി തിരിച്ചുവരവെ വെള്ളിയാഴ്ച അര്‍ധ രാത്രിയോടെ മലീഹ പാലത്തില്‍ വെച്ചായിരുന്നു അപകടം. ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് പൊലീസിന് വിവരം ലഭിച്ചത്. പാലത്തില്‍ നിന്നുള്ള വീഴ്ചക്കിടെ കമ്പി മാനസിന്‍െറ ദേഹത്ത് തുളച്ചുകയറിയായിരുന്നു മരണം സംഭവിച്ചതത്രേ. വിവരമറിഞ്ഞത്തെിയ പൊലീസാണ് കുടുംബത്തെ ആശുപത്രിയിലത്തെിച്ചത്. ദുബൈയില്‍ കണ്‍സീലിയം മിഡിലീസ്റ്റ് കമ്പനിയില്‍ സീനിയര്‍ സര്‍വീസ് എന്‍ജിനീയറാണ് ശ്രീകുമാര്‍.