03 April, 2020 10:31:13 AM
ലോക്ക് ഡൗണ്‍: ചിത്രം പകര്‍ത്തിയ 'മാധ്യമം' ഫോട്ടോഗ്രാഫർക്കെതിരെ പൊലീസ് കേസ്
തൊടുപുഴ: ലോക്ക് ഡൗണിൽ കുടുങ്ങി ഭക്ഷണം കിട്ടാതായ ആള്‍ പൈപ്പില്‍ നിന്ന് വെള്ളം കുടിക്കുന്നു എന്ന അടിക്കുറിപ്പോടെ ചിത്രം പ്രസിദ്ധീകരിച്ചതിന് മാധ്യമം ഫോട്ടോഗ്രാഫർ ബൈജു കൊടുവള്ളിക്ക് എതിരെ പൊലീസ് കേസ്. ലഹളയുണ്ടാക്കാനുള്ള ശ്രമം, അപകീർത്തിപെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളോടെയാണ് കേസ് രേഖപ്പെടുത്തിയിരിക്കുന്നത്.
മുക്കം നഗരസഭയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മുക്കം പൊലീസാണ് കേസെടുത്തിരിക്കുന്നത്. കമ്യൂണിറ്റി കിച്ചണില്‍ നിന്നും ഇദ്ദേഹത്തിന് ഭക്ഷണം നല്‍കിയിരുന്നു എന്നാണ് മുക്കം നഗരസഭ പറയുന്നത്. എന്നാല്‍ ലോക്ക് ഡൗണ്‍ എങ്ങനെയാണ് സാധാരണ ജനങ്ങളെ ബാധിച്ചത് എന്ന് കാണിക്കുന്ന ചിത്രമാണ് താന്‍ പകര്‍ത്തിയതെന്ന് ബൈജു കൊടുവള്ളി പറഞ്ഞു.