31 March, 2020 01:21:37 PM


ഇടുക്കിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ മൂന്നാമത്തെ പരിശോധനാ ഫലവും നെഗറ്റീവ്



ഇടുക്കി: കൊറോണ സംശയത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇടുക്കിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ മൂന്നാമത്തെ പരിശോധനാഫലവും നെഗറ്റീവ്. ആദ്യത്തെ പരിശോധനാ ഫലം പോസിറ്റീവ് ആയിരുന്നു. എന്നാല്‍ പിന്നീട് വന്ന രണ്ട് പരിശോധനാഫലവും നെഗറ്റീവ് ആയിരുന്നു. ഇതോടെ ഇയാള്‍ക്ക് വൈകാതെ ആശുപത്രി വിടാനാകും. 


അദ്ദേഹത്തിന് മറ്റെന്തെങ്കിലും രോഗങ്ങളുണ്ടെങ്കില്‍ അവ കൂടി പരിഗണിച്ചാകും മെഡിക്കല്‍ ബോര്‍ഡ് ഇതുസംബന്ധിച്ച തീരുമാനമെടുക്കുക. ആശുപത്രി വിട്ടാലും 14 ദിവസം നിരീക്ഷണത്തില്‍ തുടരണം. കേരളത്തിലെ നിരവധി ജില്ലകളില്‍ സന്ദര്‍ശനം നടത്തിയ ഇദ്ദേഹത്തിന്റെ റൂട്ട് മാപ്പ് തയ്യാറാക്കുന്നത് ദുഷ്‌കരമായിരുന്നു.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K