30 March, 2020 10:10:51 PM
ഇതരസംസ്ഥാന തൊഴിലാളികളെ സംഘടിപ്പിക്കാൻ ശ്രമിച്ച സിഐടിയു നേതാവിനെതിരേ കേസ്
പാലക്കാട്: അതിഥി തൊഴിലാളികളെ സംഘടിപ്പിക്കാൻ ശ്രമിച്ചതിന് സിഐടിയു നേതാവിനെതിരേ കേസ്. പട്ടാമ്പി യൂണിയൻ നേതാവ് സക്കീർ ഹുസൈനെതിരേയാണ് കേസെടുത്തത്. നാനൂറില്പരം അതിഥി തൊഴിലാളികളെ നാട്ടിലേയ്ക്ക് പറഞ്ഞയക്കാം എന്ന് പറഞ്ഞ് പട്ടാമ്പി കവലയില്‍ വിളിച്ച് വരുത്തിയതായാണ് ആരോപണം.
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ലോക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കെ നിര്‍ദ്ദേശങ്ങള്‍ മറികടന്ന് കഴിഞ്ഞ ദിവസം കോട്ടയം ജില്ലയിലെ പായിപ്പാടും ഇന്ന് പെരുമ്പാവൂരും തൊഴിലാളികള്‍ സംഘടിച്ചത് ഏറെ ആശങ്കയ്ക്കിടയാക്കി. ഇതിനിടെ അതിഥി തൊഴിലാളികള്‍ക്ക് ഉത്തരേന്ത്യയിലേക്ക് പോകാന്‍ ട്രയിന്‍ ഉണ്ടെന്ന് വാട്സ്ആപ്പില്‍ സന്ദേശമയച്ച കുറ്റത്തിന് മലപ്പുറത്ത് രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റിലായി. പായിപ്പാട് സംഭവത്തില്‍ ഒരു ബംഗാള്‍ സ്വദേശി അറസ്റ്റിലായത് കൂടാതെ സംഘം ചേര്‍ന്നവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു.