30 March, 2020 09:10:04 PM
ഇടുക്കിയില്‍ രാഷ്ട്രീയ നേതാവുമായി സമ്പര്‍ക്കം പുലര്‍ത്തിയ 24 പേരുടെ ഫലം നെഗറ്റീവ്
അടിമാലി: കോവിഡ് സ്ഥിരീകരിച്ച ഇടുക്കിയിലെ രാഷ്ട്രീയ നേതാവുമായി സമ്പര്‍ക്കം പുലര്‍ത്തിയ 24 പേരുടെ സ്രവപരിശോധനാഫലം നെഗറ്റീവ്. പത്തുമാസം പ്രായമായ കുഞ്ഞിന്റെ സ്രവവും പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതും നെഗറ്റീവാണ്. ഇദ്ദേഹവുമായി അടുത്തിടപഴകിയ ഒരാളുടെ ഫലം മാത്രമാണ് ഇതുവരെ പോസിറ്റീവായത്. ഈ പരിശോധനാ ഫലം ഞായറാഴ്ചയാണ് പുറത്തുവന്നത്. അതേസമയം രാഷ്ട്രീയ നേതാവിന്റെ രണ്ടാമത്തെ സ്രവപരിശോധനാഫലം നെഗറ്റീവായിരുന്നു. മൂന്നാമത്തെ സ്രവപരിശോധനാഫലം കൂടി നെഗറ്റീവായാല്‍ ഇദ്ദേഹത്തെ ഡിസ്ചാർജ് ചെയ്യും.