29 March, 2020 09:11:30 AM
കോവിഡ് നിരീക്ഷണത്തിലിരുന്ന 65കാരന് കുഴഞ്ഞ് വീണ് മരിച്ചു
കണ്ണൂർ: കോവിഡ് നിരീക്ഷണത്തിലിരുന്ന 65കാരന് കുഴഞ്ഞ് വീണ് മരിച്ചു. ഷാര്‍ജയില്‍ നിന്നെത്തിയ കണ്ണൂര്‍ ചേലേരി സ്വദേശിയാണ് മരിച്ചത്. ഈമാസം 21ന് നാട്ടിലെത്തിയ ശേഷം ഇയാള്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. മരണകാരണം കോവിഡ് ആണോ എന്നറിയാന്‍ സ്രവ പരിശോധന നടത്തും.