28 March, 2020 09:36:50 AM


കൊറോണ അനുഗ്രഹമായി തടവുകാര്‍: ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ലെ 78 തടവുകാര്‍ക്ക് പ​രോള്‍


കണ്ണൂ​ർ: കോ​വി​ഡ്-19 വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ജ​യി​ലു​ക​ളി​ലെ തി​ര​ക്കു കു​റ​യ്ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍​നി​ന്ന് 78 ത​ട​വു​കാ​രെ പ​രോ​ളി​ല്‍ വി​ട്ട​യ​ച്ചു. സു​പ്രീം​കോ​ട​തി നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​ണ് ന​ട​പ​ടി. ജീ​വ​പ​ര്യ​ന്തം ത​ട​വു​കാ​ര​ട​ക്കം നി​ല​വി​ല്‍ പ​രോ​ള്‍ ല​ഭി​ച്ചു​വ​രു​ന്ന 78 ത​ട​വു​കാ​ര്‍​ക്ക് 60 ദി ​വ​സ​ത്തെ പ​രോ​ളാ​ണ് ഇ​പ്പോ​ള്‍ അ​നു​വ​ദി​ച്ച​ത്. ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ലെ 300 ത​ട​വു​കാ​ര്‍​ക്ക് പ​രോ​ളോ ഇ​ട​ക്കാ​ല ജാ​മ്യ​മോ അ​നു​വ​ദി​ക്കു​ന്ന​തു പ​രി​ഗ​ണി ക്കാ​മെ​ന്ന് സെ​ന്‍​ട്ര​ല്‍ ജ​യി​ല്‍ സൂ​പ്ര​ണ്ട് ബാ​ബു​രാ​ജ് സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന് നേ​ര​ത്തെ റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യി​രു​ന്നു.


ഏ​ഴു വ​ര്‍​ഷം വ​രെ ജ​യി​ൽ​ശി​ക്ഷ അ​നു​ഭ​വി​ക്കു​ന്ന​വ​ര്‍​ക്കും വി​ചാ​ര​ണ ത​ട​വു​കാ​ര്‍​ക്കും പ​രോ​ളോ ഇ​ട​ക്കാ​ല ജാ​മ്യ​മോ അ​നു​വ​ദി​ക്കാ​മെ​ന്നാ​യി​രു​ന്നു സു​പ്രീം കോ​ട​തി നി​ര്‍​ദേ​ശം. ലീ​ഗ​ല്‍ സ​ര്‍​വീ​സ് അ​ഥോ​റി​റ്റി ചെ​യ​ര്‍​മാ​ന്‍ അ​ധ്യ​ക്ഷ​നാ​യ സ​മി​തി​യാ​ണ് പ​രോ​ള്‍ അ​നു​വ​ദി​ക്കു​ന്ന​ത്. ജാ​മ്യ​ത്തി​ന് അ​ര്‍​ഹ​ത​യു​ള്ള​വ​രെ വ​രും​ദി​വ​സ​ങ്ങ​ളി​ല്‍ സ​മി​തി തെ​ര​ഞ്ഞെ​ടു​ക്കും. രാ​ജ്യ​ത്തെ 13,339 ജ​യി​ലു​ക​ളി​ലാ​യി 4,66,084 ത​ട​വു​കാ​രാ​ണു​ള്ള​ത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K