24 March, 2020 01:29:20 PM
കോവിഡ് 19: ഇടുക്കി ജില്ലയിലേക്ക് യാത്രാ നിയന്ത്രണം; വാഹനങ്ങൾ തടയും
പീരുമേട്: കൊറോണ വ്യാപന പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗൺ ഏർപ്പെടുത്തിയതിനു പിന്നാലെ ഇടുക്കി ജില്ലയിലേക്കുള്ള യാത്രകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. മറ്റു ജില്ലകളിൽ നിന്ന് ഇടുക്കിയിലേക്ക് എത്തുന്നവരെ അതിർത്തികളിൽ തടഞ്ഞ് പോലീസ് പരിശോധന നടത്തുന്നുണ്ട്.
ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പോലീസ് രാവിലെ മുതൽ തന്നെ നിരത്തുകളിൽ പരിശോധനകൾ നടത്തുന്നുണ്ട്. മുണ്ടക്കയം ഈസ്റ്റിൽ പെരുവന്താനം പോലിസിന്റെ നേതൃത്വത്തിൽ വാഹന ഗതാഗതത്തിന് കർശന നീയന്ത്രണം ഏർപ്പെടുത്തി. അത്യാവശ്യ സർവ്വിസ് അല്ലാത്ത വാഹനങ്ങൾക്ക് കർശന നിയന്ത്രണമാണ് ഏർപ്പെടുത്തിരിക്കുന്നത്.