19 March, 2020 12:10:53 PM


അടിമാലിയിൽ ഹോട്ടൽ പൂട്ടി; 6 ജീവനക്കാർ ഹോട്ടലിൽ ഐസൊലേഷനിൽ



അടിമാലി: കൊറോണ ബാധിതനായ ബ്രിട്ടിഷുകാരൻ അടിമാലിയിൽ ഭക്ഷണം കഴിച്ച ഫാം യാര്‍ഡ് ഹോട്ടൽ താൽക്കാലികമായി പ്രവർത്തനം നിർത്തി. ഇദ്ദേഹവുമായി നേരിട്ട് സമ്പർക്കമുണ്ടായ 6 ജീവനക്കാരെ ഹോട്ടലില്‍ തന്നെ ഐസൊലേഷനിലാക്കി. ഇവരുമായി സമ്പര്‍ക്കത്തിലായിരുന്ന 75 പേര്‍ വീടുകളിലും നിരീക്ഷണത്തിലുണ്ട്. ഹോട്ടലിലെ മറ്റ് 9 ജീവനക്കാരെ വീടുകളില്‍ നിരീക്ഷണത്തിനായി പറഞ്ഞു വിട്ടു.


മൂന്നാറില്‍ കൊറോണ ബാധിച്ച ബ്രിട്ടീഷ് പൗരനുമായി ബന്ധപ്പെട്ട് 20 പേര്‍ രോഗലക്ഷണമുള്ളവരും, 119 പേര്‍ നിരീക്ഷണത്തിലുമാണെന്ന് ഡെപ്യൂട്ടി ഡി. എം. ഒ ഡോ. പി. കെ. സുഷമ പറഞ്ഞു. രോഗ പരിശോധനയ്ക്കായി ചിത്തിരപുരം സി. എച്ച്. സി, അടിമാലി മോര്‍ണിംഗ് സ്റ്റാര്‍ ആശുപത്രി എന്നിവിടങ്ങളിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K