15 April, 2016 05:05:51 PM


പുതിയതെരുവില്‍ കടയ്ക്ക് തീപിടിച്ച് ലക്ഷങ്ങള്‍ നഷ്ടം



കണ്ണൂര്‍ : പുതിയതെരുവ് ദേശസേവ മന്ദിരത്തിന് സമീപം പ്രവര്‍ത്തിക്കുന്ന മധുസൂദനന്‍റെ മാനസ പ്ലെയിനിംഗ് സെന്‍ററിനാണ് തീപിടിച്ചത്. ഇന്നലെ രാത്രി 11 ഓടെയാണ് സംഭവം. സ്ഥാപനത്തിനകത്തുണ്ടായിരുന്ന ഉരുപ്പടികള്‍ പൂര്‍ണമായും കത്തി നശിച്ചു. 

ഷോര്‍ട്സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പോലീസ് നിഗമനം. കണ്ണൂരില്‍ നിന്നും ഫയര്‍ഫോഴ്സ് എത്തിയാണ് തീയണച്ചത്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.4K