15 March, 2020 07:44:27 PM
ടീ കൗണ്ടി റിസോർട്ട് അടച്ചു; ഈ മാസം 31 വരെ വിദേശികൾക്ക് മൂന്നാറിലേക്ക് പ്രവേശനമില്ല
മൂന്നാര്‍: കൊറോണ ബാധിതനായ ബ്രിട്ടീഷ് പൗരൻ ഉൾപ്പെടെയുള്ള വിദേശ വിനോദ സഞ്ചാരികൾ താമസിച്ച മൂന്നാറിലെ ടീ കൗണ്ടി റിസോർട്ട് അടച്ചു. ഇനി ഒരറിയിപ്പ് ഉണ്ടാവുന്നതുവരെ സഞ്ചാരികളെ പ്രവേശിപ്പിക്കില്ലെന്നാണ് തീരുമാനം. ഇതിനിടെ മൂന്നാറിൽ ഈ മാസം 31 വരെ വിദേശ വിനോദ സഞ്ചാരികൾക്ക് പ്രവേശനം നൽകരുതെന്ന് ജില്ലാകളക്ടർ നിർദ്ദേശിച്ചിട്ടുണ്ട്. മൂന്നാറിലെ ഹോംസ്‌റ്റേകളിലും റിസോര്‍ട്ടുകളിലും വിദേശികളുടെ ബുക്കിങ് നിര്‍ത്തിവെപ്പിച്ചു.
വിദേശികളുടെ യാത്രകള്‍ക്കും നിയന്ത്രണേമേര്‍പ്പെടുത്തി. ഹോം സ്‌റ്റേകള്‍ പരിശോധിച്ച് പട്ടിക തയ്യാറാക്കും. നിര്‍ദേശം ലംഘിക്കുന്ന റിസോര്‍ട്ടുകള്‍ക്കും ഹോം സ്‌റ്റേകള്‍ക്കുമെതിരെ നടപടി സ്വീകരിക്കുമെന്നും ജില്ലാഭരണകൂടം വ്യക്തമാക്കി. ഇതിനിടെ ബ്രിട്ടീഷ് പൗരന്‍ താമസിച്ച ടീ കൗണ്ടി റിസോര്‍ട്ടിലെ പല ജീവനക്കാരുംവീട്ടിലേക്ക് പോയതായും വിവരമുണ്ട്. ടീ കൗണ്ടി മാനേജര്‍ക്കും ബ്രിട്ടീഷ് പൗരന്മാര കൊണ്ടുപോയ ട്രാവല്‍സിനുമെതിരെ കേസെടുത്തേക്കുമെന്നും സൂചനയുണ്ട്.