02 March, 2020 05:37:04 PM
മൂന്നാറില്‍ ടെമ്പോ ട്രാവലർ തേയിലക്കാട്ടിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു
മൂന്നാർ: സാന്‍റോസ് കോളനിക്ക് സമീപം വിനോദ സഞ്ചാരികൾ സഞ്ചരിച്ച ടെമ്പോ ട്രാവലർ അപകടത്തിൽ പെട്ട് ഒരാൾ മരിച്ചു. മലപ്പുറം കുറ്റിപ്പുറത്തു നിന്നും വിനോദയാത്രക്കെത്തിയ സംഘം സഞ്ചരിച്ച വാഹനമാണ് നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ടത്. കുറ്റിപ്പുറം സ്വദേശി മുബാരീസാണ് മരിച്ചത്. നിയന്ത്രണം വിട്ട വാഹനം റോഡിന് താഴ് വശത്തുള്ള തെയിലക്കാട്ടിലേക്ക് പതിക്കുകയായിരുന്നു.
ഡ്രൈവർ അടക്കം 17 പേരും 8 കുട്ടികളുമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. കുട്ടികൾ ഉള്‍പ്പെടെ എല്ലാവർക്കും പരിക്കേറ്റു. പരിക്കേറ്റവര്‍ മൂന്നാർ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. നാട്ടുകാരും പൊലീസും ചേർന്നാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്. ഡ്രൈവർ സീറ്റിന് സമീപത്തിരുന്ന മുബാരീസ് സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. മൃതദേഹം മൂന്നാർ ജനറൽ ആശുപത്രി മോർച്ചറിയിൽ.