29 February, 2020 12:30:13 AM
ഇടുക്കി ഡാമിന്റെ പരിസരത്ത് വീണ്ടും ഭൂചലനം; നാട്ടുകാർ ആശങ്കയിൽ
ഇടുക്കി: ഇടുക്കിയില്‍ വീണ്ടും ഭൂചലനം. ഇടുക്കി ഡാമിന്റെ പരിസര പ്രദേശത്ത് വെള്ളിയാഴ്ച രാത്രി 7.43 ഓടെയാണ് വീണ്ടും ഭൂചലനം അനുഭവപ്പെട്ടത്. നേരിയ ചലനം ആണ് അനുഭവപ്പെട്ടത്. തീവ്രത രേഖപ്പെടുത്തി വരികയാണെന്ന് കെഎസ്ഇബി അറിയിച്ചു.
വ്യാഴാഴ്ച രാത്രിയും ഇടുക്കി ഡാമിന്റെ പരിസര പ്രദേശങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടിരുന്നു. വ്യാഴാഴ്ച രാത്രി 10.15 നും 10.25 നുമാണ് ഭൂചലനം അനുഭവപ്പെട്ടത്.