26 February, 2020 06:07:30 PM


വാദി പ്രതിയായി: തലശ്ശേരിയിലെ കുഴൽ പണം കവര്‍ച്ചയ്ക്ക് പിന്നില്‍ പരാതിക്കാരന്‍ തന്നെ



കണ്ണൂർ: തലശ്ശേരിയിൽ കാറിന്‍റെ ഗ്ലാസ് തകർത്ത് 22 ലക്ഷം രൂപ കവർന്ന കേസിൽ വാദി പ്രതിയായി. മോഷണത്തിനു പിന്നിൽ പരാതിക്കാരനായ കോഴിക്കോട് തൂണേരി സ്വദേശി ഇ ഫസൽ തന്നെയാണെന്ന് പൊലീസിന് വ്യക്തമായി. കഴിഞ്ഞ ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാറിൽ പണവുമായി പോവുകയായിരുന്ന ഫസലും സുഹൃത്ത് അർഷാദും ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറിയ സമയത്തായിരുന്നു കവർച്ച.


സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്നു ഫസൽ തന്നെ പണം തട്ടിയെടുക്കാൻ സുഹൃത്തുക്കൾക്ക് ക്വട്ടേഷൻ നല്കുകയായിരുന്നു എന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഫസലിന്‍റെ സുഹൃത്തുക്കളായ കൂട്ടു പ്രതികൾ അർജുൻ, രഞ്ജിത്ത് എന്നിവരെ അറസ്റ്റ് ചെയ്തു. നാദാപുരം ഷിബിൻ കൊലക്കേസിലെ പ്രതിയായിരുന്നു ഫസൽ എന്ന് പോലീസ് വ്യക്തമാക്കി.


നാദാപുരത്ത് നടന്ന വർഗീയ സംഘർഷങ്ങളിൽ പ്രതികൾ രണ്ടു ചേരിയിൽ നിന്ന് പങ്കെടുത്തതായും തലശ്ശേരി ഡിവൈഎസ്പി കെ വി വേണുഗോപാൽ പറഞ്ഞു. ഫസലും സുഹൃത്ത് അർഷാദും കാറിൽ കൊണ്ടുപോയിരുന്നത് കുഴൽപ്പണം ആണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. മൂന്നു പേരെയും ചോദ്യം ചെയ്തു വരികയാണ്. ഇവരുടെ വീടുകളില്‍ നടത്തിയ പരിശോധനയിൽ 18 ലക്ഷം രൂപയും കണ്ടെടുത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K