24 February, 2020 08:10:29 PM
വീട്ടമ്മ മരിച്ച നിലയിൽ: ദുരൂഹത ഉള്ളതായി നാട്ടുകാര്‍; പോലീസ് അന്വേഷണം തുടങ്ങി
വണ്ടിപ്പെരിയാർ : വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി. ഡൈമൂക്ക് 24 പുതുവേൽ ഭാഗത്ത് പുന്നവേലി വീട്ടിൽ വിക്രമൻ നായരുടെ ഭാര്യ വിജയമ്മ ( 50 ) യെയാണ് മരിച്ച നിലയിൽ കണ്ടെത്. ഡൈമൂക്ക് ഗ്രൗണ്ടിനു സമീപം കമഴ്ന്ന നിലയിലാണ് മൃതദേഹം കണ്ടത്. ദുരുഹത ഉള്ളതായി നാട്ടുകാർ പറഞ്ഞു. പോലിസ് ഇൻസ്പക്ടർ ടി.ഡി. സുനിൽകുമാർ സ്ഥലത്ത് എത്തി അന്വേഷണം തുടങ്ങി.