17 February, 2020 06:38:39 AM


ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് രണ്ടു പേർ മരിച്ചു; രണ്ടു പേരുടെ നില അതീവ ഗുരുതരം




അടിമാലി: മുന്നാർ പോതമേട്ടിൽ ജീപ്പ് നിയന്ത്രണംവിട്ട് കൊക്കയിലേക്ക്   മറിഞ്ഞ് രണ്ട് പേർ മരിച്ചു. രണ്ടു പേരുടെ നില അതീവ ഗുരുതരം. ആതിരപ്പള്ളി സ്വദേശി രാജേഷ് (30) നെടുമങ്ങാട് സ്വദേശി പുഷ്പാംഗധൻ (60) എന്നിവരാണ് മരിച്ചത്. ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഞായറാഴ്ച രാത്രിയാണ് അപകടമുണ്ടായത്. അപകടം നടന്ന് മണിക്കൂറിനുശേഷമാണ് ആളുകൾ അറിഞ്ഞ്  ഇവരെ ആശുപത്രി എത്തിക്കാൻ ആയത്. കല്ലാർ ടണലിലെ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്.


ഗുരുതരമായി പരിക്കേറ്റ് വടാട്ടുപ്പാറ സ്വദേശി കുര്യാക്കോസ് (55)  കോട്ടയം പാമ്പാടി സ്വദേശി അജയ് (24) എന്നിവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി 12 മണിയോടെ ഇതുവഴി പോയ ആളുകൾ കൊക്കയില്‍ ഹെഡ്ലൈറ്റ് വെട്ടം കണ്ടു മൂന്നാർ പോലീസ് വിവരമറിയിച്ചതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് വാഹനം കൊക്കോയിലേയ്ക്ക് മറിഞ്ഞതായി അറിയുന്നത്. വളരെ ദുർബലമായ പ്രദേശമായതിനാൽ അപകടത്തില്‍പ്പെട്ടവരെ  ആശുപത്രിയില്‍ എത്തിക്കുന്നതിന് കാലതാമസമുണ്ടായായി. രണ്ടു പേരുടെ മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിൽ.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K