28 January, 2020 07:56:38 PM
മോഷണകേസ് പ്രതി പൊലീസിനെ വെട്ടിച്ച് ട്രയിനില്‍ നിന്നും ചാടി രക്ഷപെട്ടു
കണ്ണൂര്‍: മാതൃഭൂമി ന്യൂസ് എഡിറ്റര്‍ വിനോദ് ചന്ദ്രനെ ആക്രമിച്ച് മോഷണം നടത്തിയതുള്‍പ്പെടെ വിവിധ കേസുകളിലെ പ്രതി കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു. ബംഗ്ലാദേശ് സ്വദേശി മാണികാണ് ട്രെയിന്‍ യാത്രക്കിടെ പോലീസിന്‍റെ കയ്യില്‍ നിന്നും രക്ഷപ്പെട്ടത്. കണ്ണൂർ സെൻട്രൽ ജയിലിൽ റിമാന്‍ഡിൽ തുടരവെ എറണാകുളം ജയിലിലേക്ക് കൊണ്ടു പോകുന്ന വഴി ചെറുതുരുത്തി ഭാഗത്തു വച്ച് ട്രെയിനിൽ നിന്നും ചാടി രക്ഷപ്പെടുകയായിരുന്നു.
നിരവധി മോഷണക്കേസുകള്‍ ഇയാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പൊലീസിന്‍റെ കണ്ണുവെട്ടിച്ച് ട്രെയിനില്‍ നിന്നും ചാടി രക്ഷപ്പെടുകയായിരുന്നു. ഇയാളുടെ തലയിൽ മുറിവുള്ളതായി അറിയുന്നു. കൈ വിലങ്ങ് ധരിച്ചിട്ടുണ്ട്. ടീ ഷർട്ടും ബർമൂഡയുമാണ് വേഷം. പ്രതിയെക്കുറിച്ച് വിവരം ലഭിക്കുന്നവർ 04884-262401, 9497980531 എന്നീ നമ്പരുകളിലോ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ വിവരം അറിയിക്കണമെന്ന് ആവശ്യപ്പെട്ട് ചെറുതുരുത്തി പോലീസ് സമൂഹമാധ്യമങ്ങളില്‍ കുറിപ്പ് ഇട്ടിട്ടുണ്ട്.