27 January, 2020 09:43:03 PM


പീഡനക്കേസില്‍ അറസ്റ്റിലായ മാധ്യമ പ്രവര്‍ത്തകനെ ജയിലില്‍ സഹ തടവുകാര്‍ കൈയ്യേറ്റം ചെയ്തു



കണ്ണൂര്‍: വിദ്യാര്‍ത്ഥിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ മാധ്യമപ്രവര്‍ത്തകനെ ജയിലില്‍ സഹതടവുകാര്‍ കൈയ്യേറ്റം ചെയ്തു. പോക്സോ കേസില്‍ റിമാന്‍ഡിലായ മാധ്യമപ്രവര്‍ത്തകന്‍ പ്രദീപന്‍ തൈക്കണ്ടിക്കാണ് തടവുകാരുടെ മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നത്. കണ്ണൂര്‍ സ്പെഷല്‍ സബ്ജയിലില്‍ വെച്ചാണ് മാധ്യമപ്രവര്‍ത്തകന് മര്‍ദ്ദനമേറ്റത്.


ജയിലിലുണ്ടായിരുന്ന രാഷ്ട്രീയ തടവുകാരാണ് പ്രദീപനെ മര്‍ദ്ദിച്ചതെന്നാണ് വിവരം. ഹ്രസ്വ ചിത്രത്തില്‍ അഭിനയിക്കാന്‍ എത്തിയ പതിനഞ്ചുകാരനെയാണ് മാധ്യമപ്രവര്‍ത്തകന്‍ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കാന്‍ ശ്രമിച്ചത്. കുട്ടി രക്ഷിതാക്കളെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അവര്‍ പോലീസില്‍ പരാതിപ്പെടുകയായിരുന്നു. മട്ടന്നൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ വച്ചായിരുന്നു സംഭവം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K