26 January, 2020 10:56:34 PM


റിമാൻഡ് പ്രതിയുടെ ബന്ധുവിൽ നിന്ന് കൈക്കൂലി വാങ്ങി; പൊലീസുകാരൻ പിടിയിൽ



പാലക്കാട്: റിമാൻഡ് പ്രതിയുടെ ബന്ധുവിൽനിന്ന് കൈക്കൂലി വാങ്ങിയ പൊലീസുകാരൻ പിടിയിൽ. കോങ്ങാട് പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ സക്കീർ ഹുസൈനാണ് അറസ്റ്റിലായത്.  അയ്യായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പൊലീസുകാരനെ പാലക്കാട് വിജിലൻസ് പിടികൂടി. റിമാൻഡ് പ്രതിയുടെ ജാമ്യത്തിനായി കോടതിയിൽ രേഖകൾ ഹാജരാക്കാൻ പ്രതിയുടെ ബന്ധുവിൽ നിന്നാണ് പണം വാങ്ങിയത്. പൊലീസ് സ്റ്റേഷനിലെ വിശ്രമമുറിയിൽ വച്ച് പണം വാങ്ങിയപ്പോൾ വിജിലൻസ് പിടികൂടുകയായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K