26 January, 2020 09:02:42 PM
പോലീസ് മരണം വീണ്ടും: കാണാതായ പോലീസുകാരന്‍ ലോഡ്ജില്‍ മരിച്ച നിലയില്‍
തൊടുപുഴ: കാണാതായതിനെ തുടര്‍ന്ന് അന്വേഷണം പുരോഗമിക്കുന്നതിനിടെ പോലീസുകാരനെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇടുക്കി ഏആര്‍ ക്യാമ്പിലെ ജോജി ജോര്‍ജ് എന്ന പോലീസുകാരനെയാണ് മുട്ടത്തെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാളെ രണ്ടു ദിവസമായി കാണാനില്ലെന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെ പോലീസ് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മരണകാരണം വ്യക്തമായിട്ടില്ല.