25 January, 2020 08:32:46 AM
ഗോപാലപുരം ചെക്ക് പോസ്റ്റിൽ വിജിലൻസ് മിന്നൽ പരിശോധന; കണക്കില്‍പെടാത്ത 28,000 രൂപ പിടിച്ചെടുത്തു
പാലക്കാട്: ഗോപാലപുരം ആർടിഒ ചെക്ക് പോസ്റ്റിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തി. വെള്ളിയാഴ്ച രാത്രി നടത്തിയ പരിശോധനയിൽ കണക്കിൽപ്പെടാത്ത 28,000 രൂപ പിടിച്ചെടുത്തു. ഉദ്യോഗസ്ഥർ ചരക്കു വാഹനങ്ങളിൽ നിന്നും പിരിച്ചെടുത്ത പണമാണിത്.
വിജിലൻസ് ഇൻസ്പെക്ടർ എം ശശിധരന്റെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്. സംഭവത്തിൽ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ ദിലീപ്, സുനിൽ, ഓഫീസ് അസിസ്റ്റന്റ് വിമൽ എന്നിവർക്കെതിരെ വിജിലൻസ് നടപടിക്ക് ശിപാർശ ചെയ്തിട്ടുണ്ട്