24 January, 2020 11:36:43 PM
ഹോട്ടൽ ജീവനക്കാരിയെ പീഡിപ്പിച്ച സംഭവം: കൊല്ലം സ്വദേശികളായ സഹോദരങ്ങൾ അറസ്റ്റിൽ
കുമളി: ഹോട്ടൽ ജീവനക്കാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ സഹോദരങ്ങൾ അറസ്റ്റിൽ. കുമളി കൊല്ലം പട്ടs സ്വദേശികളായ മടത്തിപറമ്പിൽ ഷൈൻ, സഹോദരൻ ഷിനോ എന്നിവരാണ് അറസ്റ്റിലായത്. വിവാഹ വാഗ്ദാനം നൽകി പല തവണ പീഡിപ്പിച്ചതായാണ് പരാതിക്കാരി പോലീസിൽ മൊഴി നൽകിയത്.
കുമളി- മൂന്നാർ റൂട്ടിൽ ഗവൺമെന്റ് ഹൈസ്കൂളിന് സമീപം പെപ്പർ ഗയ്റ്റ് എന്ന ഹോട്ടൽ, പരാതിക്കാരിയും പ്രതികളും ചേർന്ന് നടത്തി വരികയായിരുന്നു. ഗോഡ്സി ഹോട്ടൽ ഉടമ ലിജുവിനെ ബൈക്കിലെത്തി അടിച്ചുവീഴ്തിയ കേസിൽ ഷൈൻ പ്രതിയായിരുന്നു. ഹോട്ടൽ കേന്ദ്രീകരിച്ച് സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നതായി നിരവധി പരാതികളുയർന്നെങ്കിലും സ്വാധീനമുപയോഗിച്ച് രക്ഷപെടുകയായിരുന്നു.
കുമളി സി.ഐ വി കെ ജയപ്രകാശ് ,എസ് ഐ പ്രശാന്ത് പി നായർ, എ എസ് ഐ മാരായ അക്ബർ ബർലിൻ സി പി ഓ റ്റോം എന്നിവരുടെ നേതൃത്യത്തിലാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ പീരുമേട് സബ് ജയിലിൽ റിമാന്റ് ചെയ്തു.