24 January, 2020 08:41:20 PM
നിവിന്‍ പോളിയുടെ പുതിയ സിനിമയുടെ ലോക്കേഷനില്‍നിന്ന് നാലംഗസംഘം പൊറോട്ടയും ചിക്കനും കവര്‍ന്നു
മട്ടന്നൂര്‍: നിവിന്‍ പോളിയുടെ പുതിയ സിനിമയുടെ ലോക്കേഷനില്‍നിന്ന് നാലംഗസംഘം പൊറോട്ടയും ചിക്കനും കവര്‍ന്നു.വ്യാഴാഴ്ച രാത്രി പത്തോടെ കാഞ്ഞിലേരിയിലായിരുന്നു സംഭവം. നിവിന്‍ പോളി നായകനായ പടവെട്ട് സിനിമയുടെ ഷൂട്ടിംഗായിരുന്നു കാഞ്ഞിലേരിയില്‍ നടന്നിരുന്നത്.
സിനിമ ചിത്രീകരിക്കുന്നതിനിടയില്‍ അഭിനേതാക്കള്‍ക്കും പിന്നണിപ്രവര്‍ത്തകര്‍ക്കും കഴിക്കാന്‍ വച്ച ചിക്കനും പൊറോട്ടയുമാണ് മോഷ്ടിച്ചത്. 80 പേര്‍ക്കുള്ള ഭക്ഷണമാണ് കാറിലെത്തിയ നാലംഗസംഘം എടുത്തുകൊണ്ടുപോയത്. ഇവര്‍ ഭക്ഷണം കവരുന്നത് സമീപവാസിയായ അമല്‍ എന്ന യുവാവ് മൊബൈല്‍ കാമറയില്‍ പകര്‍ത്തി. ഇതുകണ്ട നാലംഗ സംഘം അമലിനെ മര്‍ദിച്ചു. പരിക്കേറ്റ അമല്‍ കൂത്തുപറന്പ് ഗവ. ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തെക്കുറിച്ച് മാലൂര്‍ പോലീസ് അന്വേഷണം തുടങ്ങി.