23 January, 2020 10:33:22 PM
തീവണ്ടിയുടെ 'വളയം പിടിക്കാൻ' ഹൈറേഞ്ചിൽനിന്നു മറ്റൊരു പെൺകൊടി കൂടി
പീരുമേട് : തീവണ്ടിയുടെ 'വളയം പിടിക്കാൻ' കാർത്തികയ്ക്കു പിന്നാലെ ഹൈറേഞ്ചിൽനിന്നു മറ്റൊരു ചുണക്കുട്ടി കൂടി. പെരുവന്താനം മുപ്പത്തി അഞ്ചാംമൈൽ ഓലിക്കൽ റിധു ആണ് ലോക്കോ പൈലറ്റ് പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. പൊതുമരാമത്ത് വകുപ്പിലെ ജീവനക്കാരനായിരുന്ന തോമസിന്റെയും അധ്യാപിക ആലീസ്കുട്ടിയുടെയും മകളാണ്. ബെംഗളൂരു ഡിവിഷനിലാണ് നിയമനം. 29ന് ചുമതലയേൽക്കും .തിരുവനന്തപുരം മാർ ബസേലിയോസ് ക്രിസ്ത്യൻ എൻജിനീയറിങ് കോളജിലായിരുന്നു ബിടെക് പഠനം.