21 January, 2020 07:40:45 AM
മലമടക്കുകളിൽ നിന്ന് തീവണ്ടി ഓടിക്കാൻ കാർത്തികയും കൽവി കുമാറും
- നൗഷാദ് വെംബ്ലി
പീരുമേട്: ഹൈറേഞ്ചിലെ ആദ്യ വനിതാ ലോക്കോ പൈലറ്റായ കാർത്തിക രാജനു പുറമെ ഡൈമുക്കുകാരനായ കൽവി കുമാറിനും ദക്ഷിണ റെയിൽവേയിൽ ചേരാൻ അനുമതി ലഭിച്ചു. വളരെ യാദൃശ്ചികമെന്നോണം കാർത്തികയും കൽവി കുമാറും അയൽവാസികളാണെന്നത് കൗതുകമുണർത്തുന്നു.
വണ്ടിപെരിയാർ പഞ്ചായത്ത് ഹൈസ്കൂൾ, അമരാവതി ഹയർ സെക്കണ്ടറി സ്കൂളുകളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടി. കോതമംഗലം എം.എ കോളജിൽ നിന്ന് ബി.ടെക് ബിരുദവും തിരുവനന്തപുരം കോളജ് ഓഫ് എഞ്ചിനിയറിംഗിൽ നിന്ന് എം. ടെക് പാസ്സായി. ആറു മാസം മുമ്പ് ലിസ്റ്റ് ആയങ്കിലും പരിശിലകരുടെയും പരിശീലന സംവിധാനങ്ങളുടെയും അപര്യാപ്ത മൂലം നീണ്ടു നിയമനം പോകുകയായിരുന്നു.
ഈ മാസം 22-ാം തിയ്യതി കാർത്തികക്കൊപ്പം കൽവി കുമാറും തൃച്ചിയിൽ പരിശീലനത്തിന് ചേരും, റെയിൽവേയിൽ എൻജിനിയറായി പരീക്ഷ എഴുതി ഫലം കാത്തിരിക്കുകയാണ് കൽവികുമാർ. ഡൈമുക്ക് കണ്ണിമാർ ചോലയിലെ ജയരാജിന്റെയും രാജേശ്വരിയുടെയും നാലാമത്തെ മകനാണ് . സഹോദരങ്ങൾ സുരേഷ്, സതിഷ് , സന്തോഷ് എന്നിവർ ദിവസ വേതനക്കാരാണ്. ഇളയ സഹോദരൻ മുരുകൻ ഡ്രൈവറാണ്.
ഹൈറേഞ്ചിൽ നിന്നുള്ള ആദ്യ ലോക്കോ പൈലറ്റും വണ്ടി പെരിയാറുകാരനാണ്. പുത്തൻ പ്ലാക്കൽ വീട്ടിൽ മുഹമ്മദ് ഹാരിസാണ് ഈ നേട്ടത്തിനുടമ. 1993-ൽ ജോലിയിൽ പ്രവേശിച്ച ഇദ്ദേഹം 2000ൽ പിരിഞ്ഞു. ഇപ്പോൾ വണ്ടി പെരിയാർ പോളിടെക്നിക്കിലെ അദ്ധ്യാപകനാണ്. സുനിൽ ജോസഫ് .