20 January, 2020 08:46:15 AM
കണ്ണൂരിൽ മാവോയിസ്റ്റ് സംഘത്തിന്റെ സായുധ പ്രകടനം: പോസ്റ്ററുകൾ പതിച്ചു
കണ്ണൂർ: കണ്ണൂരിൽ മാവോയിസ്റ്റ് സംഘം സായുധ പ്രകടനം നടത്തി. തിങ്കളാഴ്ച രാവിലെ ആറുമണിയോടെ അമ്പായത്തോട് ടൗണിലായിരുന്നു പ്രകടനം. സ്ത്രീ ഉൾപ്പടെയുള്ള സായുധരായ നാലംഗ മാവോവാദിസംഘമാണു പ്രകടനം നടത്തിയതെന്നാണു വിവരം. ഇവർ പോസ്റ്ററുകൾ പതിക്കുകയും ലഘുലേഖകൾ വിതരണവും ചെയ്യുകയും ചെയ്തു. കൊട്ടിയൂർ വന്യജീവി സങ്കേതം വഴിയാണ് ഇവർ ടൗണിലെത്തിയതെന്നാണു വിവരം. പ്രകടനം നടത്തിയ മാവോവാദികൾ വനത്തിലേക്ക് തന്നെ തിരിച്ചുപോയി.