30 December, 2015 12:39:03 PM
തലശേരിയില്‍ 25 ലക്ഷത്തിന്‍റെ വിദേശ കറന്‍സി പിടികൂടി
കണ്ണൂര്‍: തലശേരിയില്‍ നിന്നും വിദേശ കറന്‍സികളുടെ വന്‍ ശേഖരം പിടികൂടി. ഇരുപത്തഞ്ച് ലക്ഷത്തോളം രൂപയുടെ വിദേശ കറന്‍സിയുമായി കാസര്‍കോട് ചട്ടഞ്ചാല്‍ സ്വദേശി അഹമ്മദ് ഇല്യാസി(29) നെയാണ് തലശേരി റെയില്‍വേ സ്റ്റേഷനില്‍ പിടിയിലായത്.
എസ്.ഐ അനില്‍കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് ഇയാള്‍ പിടിയിലായത്. വിദേശ കറന്‍സി എവിടെ നിന്നാണ് ലഭിച്ചതെന്നോ ആര്‍ക്കുവേണ്ടിയാണ് കടത്തുന്നതെന്നോ അറിവായിട്ടില്ല. ഡോളര്‍. ദിര്‍ഹം, യൂറോ എന്നിവയാണ് പിടികൂടിയത്. ഏതെങ്കിലും തീവ്രവാദ സംഘടനയുമായി ഇയാള്‍ക്ക് ബന്ധമുണ്ടോ എന്നും പോലീസ് അന്വേഷിച്ചു വരുന്നു.