12 January, 2020 08:54:18 AM


നവദമ്പതികള്‍ വീട്ടിലെ കുളിമുറിയില്‍ മരിച്ച നിലയില്‍; സംഭവം തളിപ്പറമ്പ് കുറ്റിക്കോലില്‍



കണ്ണൂര്‍: തളിപ്പറമ്പ് കുറ്റിക്കോലില്‍ നവ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. കുറ്റിക്കോല്‍ സ്വദേശി തേരുകുന്നത്ത് വീട്ടില്‍ സുധീഷ് (30), ഭാര്യ തമിഴ്നാട് പുത്തൂര്‍ സ്വദേശി ഇസക്കിറാണിയെന്ന രേഷ്മ (25) എന്നിവരാണു മരിച്ചത്. എട്ട് മാസം മുന്‍പാണ് ഇവര്‍ വിവാഹിതരായത്. സുധീഷ് തൂങ്ങി മരിച്ച നിലയിലും രേഷ്മയുടെ മൃതദേഹം കഴുത്തില്‍ കയര്‍ സഹിതം നിലത്തു കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്.


സുധീഷിന്റെ സുഹൃത്ത് രാവിലെ വീട്ടിലെത്തിയപ്പോഴാണ് വീടിന്റെ കുളിമുറിയില്‍ മൃതദേഹങ്ങള്‍ കണ്ടത്. സുധീഷ് കൂലിപ്പണിക്കാരനാണ്. കുടുംബാംഗങ്ങള്‍ തമ്മില്‍ ആലോചിച്ചു നടത്തിയ വിവാഹമായിരുന്നു  ഇവരുടേത്. വിവാഹത്തിനു ശേഷം കുറ്റിക്കോല്‍ വേട്ടക്കൊരു മകന്‍ ക്ഷേത്രത്തിനു സമീപത്തുള്ള വാടക വീട്ടില്‍ താമസിച്ചു വരികയായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K