09 January, 2020 11:51:46 AM


കണ്ണൂരി​ല്‍ കാ​റു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ച്‌ കോട്ടയം സ്വദേശിനി ക​ന്യാ​സ്ത്രീ മ​രി​ച്ചു; 3 പേര്‍ക്ക് പരിക്ക്



കണ്ണൂര്‍: ചെ​റു​കു​ന്ന് പ​ള്ളി​ച്ചാ​ലി​ല്‍ കാ​റു​ക​ള്‍ ത​മ്മി​ല്‍ കൂ​ട്ടി​യി​ടി​ച്ച്‌ ക​ന്യാ​സ്ത്രീ മ​രി​ച്ചു. അപകടത്തില്‍ മൂ​ന്നു​ പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. മുംബൈ മ​ദ​ര്‍​തെ​രേ​സ​ മി​ഷ​ന​റീ​സ് ഓ​ഫ് ചാ​രി​റ്റി സ​ഭാം​ഗം കോ​ട്ട​യം പ​ള്ളി​ക്ക​ത്തോ​ട് ആ​നി​ക്കാ​ട് ചാ​മ​ല പു​ര​യി​ട​ത്തി​ലെ സി​സ്റ്റ​ര്‍ സു​ഭാ​ഷി എം​സി (72)യാ​ണ് മ​രി​ച്ച​ത്.

സിസ്റ്ററിന്‍റെ സഹോദരി ലീ​ലാ​മ്മ​യു​ടെ മ​ക​ന്‍ ഡ​ല്‍​ഹി പോ​ലീ​സി​ല്‍ നി​ന്ന് വി​ര​മി​ച്ച ഡോ​ണ്‍ ബോ​സ്കോ (55), ഭാ​ര്യ ഷൈ​ല​മ്മ (47), മ​ക​ന്‍ ഷി​ബി​ന്‍ (26) എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രു​ടെ പ​രി​ക്ക് സാ​ര​മു​ള്ള​ത​ല്ല. പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. കോട്ടയത്തുനിന്നും മംഗ​ലാ​പു​ര​ത്തേക്കുള്ള യാത്രയിലായിരുന്നു ഇവര്‍. കാസര്‍​ഗോ​ഡ് നി​ന്ന് മ​ല​പ്പു​റ​ത്തേ​ക്ക് പോ​യ മറ്റൊരു കാറുമായാണ് ഇവരുടെ വാഹനം  കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ​ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K