08 January, 2020 07:15:05 PM
ദേശീയ പാതയിൽ പെരുവന്താനത്തിന് സമീപം കാർ വൈദ്യുതി പോസ്റ്റിലിടിച്ചു ഒരാൾക്ക് പരുക്ക്
മുണ്ടക്കയം ഈസ്റ്റ്: ദേശീയ പാതയിൽ മുപ്പത്തിയഞ്ചാം മൈലിൽ കാർ വൈദ്യുത പോസ്റ്റിലിടിച്ചു ഒരാൾക്ക് പരുക്ക്. ബുധനാഴ്ച വൈകിട്ട് 5 മണിയോടെ ഉണ്ടായ അപകടത്തിൽ കൊല്ലം സ്വദേശി കാർമ്മലിന് പരിക്കേറ്റു. കട്ടപ്പനയിൽ ബന്ധുവിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങുന്നതിനിടയിൽ കാർ നിയന്ത്രണം വിട്ടു പോസ്റ്റിലിടിക്കുകയായിരുന്നു. പോസ്റ്റ് ഒടിഞ്ഞു റോഡിൽ വീണ് ഏറെ നേരം ഗതാഗത തടസമുണ്ടായി. പെരുവന്താനം എസ്.ഐ. ഒ.എച്ച്. നൗഷാദിന്റെ നേതൃത്വത്തിൻ പൊലീസും' വൈദ്യുതി വകുപ്പ് അധികൃതരും നാട്ടുകാരും ചേർന്നു ഗതാഗതം പുനസ്ഥാപിച്ചു.