03 January, 2020 12:14:47 PM


കണ്ണൂർ നഗരത്തിൽ ഓടിക്കൊണ്ടിരുന്ന ബസ്സിന് തീപിടിച്ചു; ആളപായമില്ല



കണ്ണൂർ: നഗരത്തിൽ ഓടിക്കൊണ്ടിരുന്ന ബസ്സിന് തീപിടിച്ചു. യാത്രക്കാർ ആർക്കും പരിക്കില്ല. കണ്ണൂർ കൂത്തുപറമ്പ് റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ്സിൽ ആണ് തീപിടുത്തമുണ്ടായത്. രാവിലെ എട്ടേമുക്കാൽ മണിയോടടുത്താണ് സംഭവം.  താവക്കര പുതിയ ബസ് സ്റ്റാൻഡിന് സമീപം വച്ചാണ് അഗ്നിബാധയുണ്ടായത്. ഫയർഫോഴ്സും നാട്ടുകാരും കാര്യക്ഷമമായി ഇടപെട്ട് പെട്ടെന്നുതന്നെ തീയണച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K