23 December, 2019 08:09:55 PM
മൂന്നാറില്‍ കൊളുന്ത് നുള്ളുന്നതിനിടെ തൊഴിലാളികള്‍ക്ക് കടന്നല്‍ കുത്തേറ്റു; 3 പേരുടെ നില ഗുരുതരം
മൂന്നാര്‍: മൂന്നാറില്‍ ജോലിക്കിടെ സ്ത്രീതൊഴിലാളികളായ പത്ത്പേര്‍ക്ക് കടന്നല്‍ കുത്തേറ്റു. ഇതില്‍ സൂപ്പര്‍വൈസറടക്കം മൂന്നു പേരുടെ നില ഗുരുതരമാണ്. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. കനി, കസ്തൂരി, ശക്തിനില, ഗാന്ധിമതി, വിജയ, മുത്തുമാരി, സംഗീത, തമിഴരശി, വേളാങ്കണ്ണി എന്നിവര്‍ക്കാണ് പരിക്കേറ്റത്. കൊളുന്തെടുക്കുന്നതിനിടെ ചെടിക്കുള്ളിലെ കൂടുതകര്‍ന്നതാണ് അപകടത്തിന് കാരണം. തൊഴിലാളികളുടെ ശബ്ദം കേട്ട് ഓടിയെത്തിയ സഹപ്രവര്‍ത്തകരാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.