17 December, 2019 11:03:34 AM


പെമ്പിളൈ ഒരുമൈ നേതാവ് ഗോമതി അറസ്റ്റിൽ; കസ്റ്റഡിയിൽ എടുത്തത് വീട്ടിൽ നിന്നും



കട്ടപ്പന: ജനകീയ ഹര്‍ത്താലിന് പിന്തുണ നല്‍കിയ പെമ്പിളൈ ഒരുമൈ നേതാവ് ഗോമതിയെ ഇന്ന് രാവിലെ വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്തു. ഇടുക്കി ശാന്തന്‍പാറ പോലിസാണ് ഗോമതിയെ കസ്റ്റഡിയിലെടുത്തത്. ഇന്നലെ രാത്രിയില്‍ രണ്ട് തവണ ഗോമതിയുടെ വീട്ടില്‍ വനിതാപോലിസില്ലാതെ മൂന്ന് പോലിസുകാര്‍ അറസ്റ്റ് ചെയ്യാന്‍ എത്തിയിരുന്നു. ഹര്‍ത്താലില്‍ നിന്ന് പിന്‍വാങ്ങിയില്ലെങ്കില്‍ കടുത്ത നടപടി നേരിടേണ്ടി വരുമെന്നും പോലിസ് ഭീഷണി മുഴക്കി. ഗോമതിയും അച്ഛനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വനിതാ പോലിസില്ലാതെ തന്നെ അറസ്റ്റ് ചെയ്യാനാവില്ലെന്ന് ഗോമതി നിലപാടെടുത്തതോടെ ഇന്ന് രാവിലെ പോലിസ് വീണ്ടും വരികയായിരുന്നു.


ആദ്യ തവണ പോലീസ് എത്തിയ ശേഷം ഗോമതി ഇക്കാര്യം സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. ''ബഹ്‌റയോടാണ് പേടിപ്പിക്കരുത് പേടിക്കില്ല .... കാരണം ഇത് നീതിക്കു വേണ്ടിയുള്ള ജനാധിപത്യ പോരാട്ടം. ഭയപ്പെടുത്തി പിന്തിരിപ്പിക്കാന്‍ നോക്കരുത് ഭയപ്പെടില്ല... പിന്തിരിയില്ല''- ഗോമതി ഇങ്ങനെയാണ് പ്രതികരിച്ചത്. ഹര്‍ത്താലിനോട് പിന്തുണ പ്രഖ്യാപിച്ചവര്‍ക്കെതിരേ കടുത്ത നടപടി സംസ്ഥാനത്ത് പോലിസ് തുടരുന്നതിനിടെയാണ് ഗോമതിയുടെ അറസ്റ്റ്. ഹര്‍ത്താല്‍ നിയമവിരുദ്ധമാണെന്നാണ് പോലിസിന്‍റെ വാദം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K