15 December, 2019 11:47:12 AM
മകന്റെ വിവാഹത്തിന് ആഡംബര സൽക്കാരം: സിപിഎം നേതാവിന് സസ്പെൻഷൻ
ആലപ്പുഴ: മകന്റെ വിവാഹത്തിന് ആഡംബര സൽക്കാരം നടത്തിയ സിപിഎം നേതാവിനെതിരേ അച്ചടക്ക നടപടി. ആലപ്പുഴ കഞ്ഞിക്കുഴി ഏരിയ കമ്മിറ്റി അംഗം സി.വി. മനോഹരനെയാണ് ആറു മാസത്തേക്ക് സസ്പെൻഡ് ചെയ്തത്. കഴിഞ്ഞ ദിവസം ചേർന്ന ഏരിയ കമ്മിറ്റി യോഗത്തിലാണ് തീരുമാനമുണ്ടായത്. പാർട്ടിയുടെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമായി, വിവാഹ സൽക്കാരം ആഡംബരമായി എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.