12 December, 2019 12:11:57 PM
മുണ്ടക്കയത്തിനടുത്ത് ദേശീയപാതയില്‍ ടെമ്പോട്രാവലര്‍ അപകടത്തില്‍പെട്ട് എട്ടു പേര്‍ക്ക് പരിക്ക്
മുണ്ടക്കയം ഈസ്റ്റ്: ദേശീയപാതയില്‍ കുത്തിറക്കത്തില്‍ ബ്രേക്ക് നഷ്ടപെട്ട ടെമ്പോട്രാവലര്‍ നിയന്ത്രണം വിട്ട് തിട്ടയില്‍ ഇടിച്ചുകയറി എട്ടു പേര്‍ക്ക് പരിക്ക്. കൊട്ടാരക്കര- ദിണ്ഡുകല്‍ ദേശീയപാതയില്‍ മരുതുമൂടിനു സമീപം പുലര്‍ച്ചെ 12.30ഓടെയായിരുന്നു അപകടം. കോട്ടയം, കളത്തിപടി ക്രിസ്റ്റീന്‍ ധ്യാനകേന്ദ്രത്തിലെ ജീവനക്കാരായ സംഘം ഉപ്പുതറ പരപ്പ് ധ്യാന കേന്ദ്രത്തില്‍ പോയി മടങ്ങുന്നതിനിടെയാണ് അപകടത്തില്‍പെട്ടത്. മരുതുംമൂട് ഭാഗത്ത് എത്തിയപ്പോള്‍ വാഹനത്തിന്റെ ബ്രേക്ക് നഷ്ടമാവുകയായിരുന്നു.
ഇടതു വശത്തു കൊക്കയായതിനാല്‍ വലതു വശത്ത് തിട്ടയിലേക്ക് വാഹനം ഇടിച്ചു കയറ്റുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ നിലമ്പൂര്‍, ആര്യമണ്ണില്‍ ഷീന (22), കളത്തിപ്പടി സ്വദേശികളായ ക്രിസ്റ്റ്യന്‍ ഹൗസില്‍ സാന്റാ(22), ഡ്രൈവര്‍ അറുമാക്കല്‍ ജോബി (30),അടിമാലി ഷെര്‍ളി ഹൈസില്‍ സജിവര്‍ഗീസ് (50) ഭാര്യ ജോയിസ് (46)എറണാകുളം കല്ലറക്കല്‍ സോജന്‍ ജോസഫ്(42) സണ്ണി(55) ഏലിയാസ് (70)എന്നിവരെ എം.എം.ടി ആശുപത്രിയില്‍ പ്രാഥമീക ചികില്‍സ നല്‍കിയ ശേഷം കോട്ടയം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.