30 December, 2015 11:04:37 AM


വിവാഹ വാഗ്ദാനം നിരസിച്ചതാണ് ആസിഡ് ആക്രമണത്തിന് കാരണമെന്ന് പ്രതിയുടെ മൊഴി

തളിപ്പറമ്പ്:  തന്‍റെ വിവാഹ വാഗ്ദാനം തള്ളിക്കളഞ്ഞതും മുണ്ടൂര്‍ സ്വദേശിയുമായി അടുപ്പത്തിലാണെന്ന് അറിഞ്ഞതും ആണ് റിന്‍സിയെ ആസിഡൊഴിച്ച് ആക്രമിക്കാന്‍ പ്രേരിപ്പിച്ചതെന്ന് പ്രതി പോലീസില്‍ മൊഴി നല്‍കി.  തെളിവുകള്‍ സഹിതം പ്രതിയെ പോലീസ് ചോദ്യം ചെയ്തപ്പോഴാണ് പൊട്ടിക്കരഞ്ഞുകൊണ്ട് ജയിം സ് ആസിഡ് ആക്രമണത്തിന്‍റെ വിവരങ്ങള്‍ വെളിപ്പെടുത്തിയത്. 

തനിക്ക് ലഭിക്കാത്ത റിന്‍സിയുടെ സൗന്ദര്യം മറ്റാരും അനുഭവിക്കാതിരിക്കാന്‍ വിരൂപയാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആസിഡ് ഒഴിക്കാന്‍ തീരുമാനിച്ചതെന്ന് പ്രതി വെളിപ്പെടുത്തി. സാന്താക്ലോസ് വേഷത്തില്‍ വന്നാല്‍ ആരും തന്നെ സംശയിക്കില്ലെന്ന ഉറപ്പുള്ളതിനാലാണ് ക്രിസ്മസിന്‍റെ തലേന്നാള്‍ ആക്രമണം നടത്താന്‍ തീരുമാനിച്ചത്. തന്നെ ആരും സംശയിക്കില്ലെന്നും റിംസിയുടെ ഭര്‍ത്താവിന്‍റെ നേര്‍ക്കായിരിക്കും സംശയമുണ്ടാകുന്നതെന്നും ഇയാള്‍ ഉറച്ചു വിശ്വസിച്ചു. 

എമ്പേറ്റില്‍ രണ്ട് കൈയിലും സഞ്ചിയുമായി ഓട്ടോറിക്ഷ ഇറങ്ങിയ വ്യക്തിയെക്കുറിച്ച് പരിസരത്തുണ്ടായിരുന്നവരുടെ മൊഴിയും ഓട്ടോറിക്ഷ ഡ്രൈവറുടെ മൊഴിയുമാണ് ഇയാളെ കുരുക്കിയത്.  തെളിവെടുപ്പിന് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കുകയുള്ളു. 




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K