10 December, 2019 10:28:46 PM
തളിപ്പറമ്പ് കുറുമാത്തൂരില്‍ നവവരന്‍ പുഴയില്‍ ചാടി ജീവനൊടുക്കി
തളിപ്പറമ്പ് : കുടുംബ പ്രശ്‌നങ്ങള്‍ കാരണം നവവരന്‍ പുഴയില്‍ ചാടി മരിച്ചു. കുറുമാത്തൂര്‍ക്കടവിന് സമീപത്തെ അബ്ദുള്ളക്കുട്ടി-ഖദീജ ദമ്പതികളുടെ മകന്‍ പി.പി. അഫ്‌സലാണ് മരിച്ചത്. മൂന്ന് മാസം മുമ്പാണ് അഫ്‌സല്‍ വിവാഹം കഴിച്ചത്. മന്നയിലെ സ്‌പെയര്‍പാര്‍ട്ട് കടയിലെ സെയില്‍സ്മാനാണ് അഫ്‌സല്‍. ഇന്നലെ രാത്രി എട്ടു മണിയോടെ കാണാതായ അഫ്‌സലിനെ വീടിന് സമീപത്തുള്ള കറുമാത്തൂര്‍ തേര്‍ളായി പുഴയില്‍ കണ്ടെത്തുകയായിരുന്നു.
കുടുംബ പ്രശ്‌നങ്ങളാണ് ആത്മഹത്യ ചെയ്യാന്‍ കാരണമെന്ന് പോലീസ് പറഞ്ഞു. അഫ്‌സലിന്റെ ബൈക്ക് പുഴവക്കത്ത് കണ്ടതോടെ പോലീസും അഗ്നിശമനസേനയും പുഴയില്‍ തെരച്ചില്‍ നടത്തിയതോടെയാണ് മൃതദേഹം ഇന്ന് രാവിലെ കണ്ടെത്തുകയായിരുന്നു.