06 December, 2019 05:25:07 PM
തീവണ്ടികളില്‍ സ്ത്രീകളുടെ കോച്ചില്‍ യാത്ര ചെയ്ത 10 പുരുഷന്മാര്‍ പിടിയിലായി
പാലക്കാട്: തീവണ്ടികളില്‍ സ്ത്രീകളുടെ കോച്ചുകളില്‍ അനധികൃതമായി യാത്രചെയ്ത 10 പുരുഷന്മാരെ റെയില്‍വേ അധികൃതര്‍ പിടികൂടി . അനധികൃത യാത്രയ്ക്കെതിരേ കര്‍ശന നടപടിയുമായി തീവണ്ടി സുരക്ഷാസേന (ആര്‍.പി.എഫ്.) രംഗത്തെത്തി . പാലക്കാട് റെയില്‍വേ ഡിവിഷന്‍ പരിധിയിലെ വിവിധ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് ബുധനാഴ്ച നടത്തിയ പ്രത്യേക പരിശോധനയിലാണ് സ്ത്രീകളുടെ കോച്ചുകളില്‍ യാത്രചെയ്ത 10 പുരുഷന്മാര്‍ പിടിയിലായത് . ഡിവിഷന് കീഴില്‍ 91 പരിശോധനയാണ് നടത്തിയത്.
ഭിന്നശേഷി വിഭാഗങ്ങള്‍ക്ക് സംവരണം ചെയ്തിട്ടുള്ള സീറ്റുകള്‍ കയ്യേറുന്ന യാത്രികരെ കണ്ടെത്താനും പ്രത്യേക പരിശോധന നടത്തി. ചൊവ്വാഴ്ച ഡിവിഷനിലെ വിവിധ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് 71 പരിശോധന നടത്തിയിരുന്നു. ഇതില്‍ 26 പേരെ കണ്ടെത്തി കേസെടുത്തു