03 December, 2019 06:36:18 PM
പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന് കരാര്‍: ഇടവെട്ടി ഗ്രാമ പഞ്ചായത്ത് അംഗത്തെ അയോഗ്യനാക്കി
തിരുവനന്തപുരം: ഇടുക്കി ജില്ലയിലെ തൊടുപുഴ ഇടവെട്ടി ഗ്രാമപഞ്ചായത്തംഗം തോട്ടുപറമ്പില്‍ വീട്ടില്‍ ടി.എം.മുജീബിനെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി . ഭാസ്കരന്‍ അയോഗ്യനാക്കി. ഇടവെട്ടി ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡിലെ അംഗമായ മുജീബ് ജില്ലയിലെ നിരവധി പഞ്ചായത്തുകളുമായി പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതു സംബന്ധിച്ച് കരാറില്‍ ഏര്‍പ്പെട്ടു എന്നു കണ്ടാണ് കമ്മീഷന്‍ ഇപ്രകാരം അയോഗ്യനാക്കിയത്. ഇത് കേരള പഞ്ചായത്ത് രാജ് ആക്‌ട് 35(1) (f) വകുപ്പ് പ്രകാരമുള്ള അയോഗ്യതയായി കണ്ടാണ് കമ്മീഷന്‍റെ നടപടി. പ്രസ്തുത വാര്‍ഡിലെ തന്നെ ഒരു വോട്ടറായ ശ്രീജേഷ്.കെ.ആര്‍. ആണ് കമ്മീഷന്‍ മുമ്പാകെ പരാതി സമര്‍പ്പിച്ചത്