01 December, 2019 11:35:00 AM
താലൂക്ക് ഓഫീസ് വളപ്പില്‍ കാറിനുള്ളിൽ അസിസ്റ്റന്‍റ് ലേബർ ഓഫീസർ മരിച്ച നിലയിൽ
കണ്ണൂര്‍ : അസിസ്റ്റന്റ് ലേബര്‍ ഓഫീസറെ കാറില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കണ്ണൂര്‍ പള്ളിക്കുന്ന് സ്വദേശി ശ്രീജിത്താ (47) ണ് മരിച്ചത്. കണ്ണൂര്‍ താലൂക്ക് ഓഫീസ് കോമ്പൗണ്ടിലാണ് കാറും മൃതദേഹവും കിടന്നത്. നിലവില്‍ പെന്നാനിയിലെ അസിസ്റ്റന്റ് ലേബര്‍ ഓഫീസറാണ്. നേരത്തെ കണ്ണൂരില്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസറായിരുന്നു. മരണകാരണം വ്യക്തമല്ല. പോലീസ് അന്വേഷണം ആരംഭിച്ചു.