30 November, 2019 03:20:43 PM
വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ചെന്ന പരാതി: പയ്യാവൂരില്‍ കായികാധ്യാപകന്‍ കസ്റ്റഡിയില്‍
കണ്ണൂര്‍: പയ്യാവൂരില്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ചെന്ന പരാതിയില്‍ കായികാധ്യാപകന്‍ കസ്റ്റഡിയില്‍. ചൈല്‍ഡ് ലൈന്‍ ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയെത്തുടര്‍ന്നാണ് ചന്ദനക്കാംപാറ സ്വദേശി സജി പാട്ടത്തിലിനെ പയ്യാവൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്.
ചൈല്‍ഡ് ലൈനിന്റെ നേതൃത്വത്തില്‍ സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിംഗില്‍ എട്ടു പെണ്‍കുട്ടികള്‍ അധ്യാപകനെതിരെ പരാതി പറഞ്ഞിരുന്നു. പരിശീലന സമയത്ത് സജി വിദ്യാര്‍ത്ഥികളുടെ ദേഹത്ത് അനാവശ്യമായി സ്പര്‍ശിക്കുന്നെന്നായിരുന്നു പരാതി. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.