29 November, 2019 09:34:58 AM
മൂന്നാര്‍ റൂട്ടില്‍ നേര്യമംഗലം പാലത്തില്‍ ട്രാവലര്‍ ഓട്ടോയിലിടിച്ച് മറിഞ്ഞ് ഒരാൾ മരിച്ചു
അടിമാലി: നേര്യമംഗലം പാലത്തില്‍ ട്രാവലര്‍ ഓട്ടോയിലിടിച്ചു ഒരാൾ മരിച്ചു. കൊച്ചി – ധനുഷ്‌കോടി ദേശീയപാതയിൽ (മൂന്നാര്‍ റൂട്ടില്‍) നേര്യമംഗലം പാലത്തിലുണ്ടായ അപകടത്തിൽ പഴമ്പിള്ളിച്ചാൽ സ്വദേശി വറവുങ്കൽ പോൾസൺ (58) ആണ് മരിച്ചത്. നിരവധി പേർക്ക് പരിക്ക്. കോഴിക്കോട് സ്വദേശികൾ മൂന്നാറിലേക്ക് പോയ വാഹനമാണ് ഇടിച്ചത്. പാലത്തിൽ ഗതാഗത തടസപ്പെട്ടു.