28 November, 2019 07:19:15 AM
രേഖകളില്ലാതെ സ്വകാര്യ ബസിൽ കടത്തിയ 18 ലക്ഷം രൂപ പിടികൂടി; തൃശൂർ സ്വദേശി കസ്റ്റഡിയിൽ
തൊടുപുഴ: രേഖകളില്ലാതെ സ്വകാര്യ ബസിൽ കടത്തിയ 18 ലക്ഷം രൂപ പിടികൂടി. ഇടുക്കി നേര്യമംഗലം റൂട്ടിൽ വാഹനപരിശോധന നടത്തവേ കട്ടപ്പനയിൽ നിന്നും ആലുവയ്ക്ക് പോവുകയായിരുന്ന സ്വകാര്യ ബസിലാണ് പണം കണ്ടെത്തിയത്. നർക്കോട്ടിക് എൻഫോഴ്സ്മെന്റ് സ്ക്വാഡാണ് പരിശോധന നടത്തിയത്. സംഭവത്തിൽ തൃശ്ശൂർ മഞ്ഞമറ്റത്തിൽ സോബിൻ ജോസഫിനെ കസ്റ്റഡിയിലെടുത്തു. 2000 രൂപയുടെ 100 എണ്ണം വീതമുള്ള എട്ട് കെട്ടുകളും 500 രൂപയുടെ 100 എണ്ണം വീതമുള്ള നാലുകെട്ടുകളും ആണ് പിടികൂടിയത്.