25 November, 2019 06:09:46 PM
രാജകുമാരിയിൽ കാറിലിടിച്ച ബൈക്ക് അഗ്നിക്കിരയായി; രണ്ട് വിദ്യാർത്ഥികൾക്ക് ഗുരുതര പരിക്ക്
രാജാക്കാട്: രാജകുമാരിയിൽ കാറിലിടിച്ച ബൈക്ക് അഗ്നിക്കിരയായി. എന്‍ എസ് എസ് കോളജിനു മുന്നിലുണ്ടായ അപകടത്തില്‍ രണ്ട് വിദ്യാർത്ഥികൾക്ക് ഗുരുതരമായി പരിക്കേറ്റു. എന്‍ എസ് എസ് കോളേജ് ഒന്നാം വര്‍ഷ ബി എസ് സി ഇലക്ടോണിക്സ് വിദ്യാര്‍ത്ഥികളായ രാജകുമാരി ചൂടംമാലയില്‍ ജോജിന്‍ ഫ്രാന്‍സിസ് (19), ആവണക്കുചാല്‍ വട്ടകുന്നേല്‍ നിഥിന്‍ ജോസഫ് (21) എന്നിവര്‍ക്കാണ് പരിക്കേറ്റത്. റോഡില്‍ തെന്നി നിയന്ത്രണം വിട്ട ബൈക്ക് കാറിലിടിച്ച പിന്നാലെ അഗ്നിക്കിരയാകുകയായിരുന്നു. ബൈക്കില്‍ നിന്ന് തെറിച്ചുവീണ ഇരുവരെയും രാജകുമാരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.