24 November, 2019 11:40:31 PM
പുല്ലുപാറയില്‍ ലോറി കൊക്കയിലേക്ക് മറിഞ്ഞു; ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപെട്ടു
പീരുമേട്: ദേശീയപാത 183-ല്‍ പുല്ലുപാറയ്ക്ക് സമീപം ലോറി കൊക്കയിലേക്ക് മറിഞ്ഞു. ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപെട്ടു. ഞായറാഴ്ച്ച വൈകുന്നേരം ഏഴരയോടെയായിരുന്നു അപകടം. കൊടും വളവില്‍ ഇറക്കമിറങ്ങി വന്ന ലോറി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ദേശീയപാതയില്‍ നിന്നും മുന്നൂറടി താഴ്ചയിലുള്ള കൊക്കയിലേക്കാണ് ലോറി വീണത്. ലോറി പൂര്‍ണ്ണമായും തകര്‍ന്നു. ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. ലോറി മറിയുന്നതിനിടെ ഡ്രൈവർ ചാടിയതിനാൽ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.