24 November, 2019 11:38:46 AM


ബൈസൺവാലി മുട്ടുകാടിന് സമീപം തൊഴിലാളികളുമായി വന്ന വാഹനം അപകടത്തിൽ പെട്ട് രണ്ട് പേര്‍ മരിച്ചു



ഇടുക്കി : ബൈസൺവാലി മുട്ടുകാടിന് സമീപം തൊഴിലാളികളുമായി വന്ന വാഹനം അപകടത്തിൽ പെട്ട് രണ്ട് പേര്‍ മരിച്ചു. സൂര്യനെല്ലി പുതുപ്പരട്ട് സ്വദേശി കാർത്തിക സുരേഷ്, അമല എന്നിവരാണ് മരിച്ചത്. പതിനാലോളം പേർ വാഹനത്തിൽ ഉണ്ടായിരുന്നതായാണ് സൂചന. ഇതിൽ നാല് പേരുടെ നില അതീവ ഗുരുതരമാണ്. പരിക്കേറ്റവരെ ആദ്യം രാജകുമാരിയിൽ ഉള്ള സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. സാരമായി പരിക്കേറ്റ അഞ്ചു പേരെ തേനി മെഡിക്കൽ കോളേജിലേക്ക് മാറ്റി. സൂര്യനെല്ലി പുതുപ്പരട്ട് സ്വദേശി കാർത്തിക സുരേഷ് ആണ് മരിച്ചത്.  14 പേരോളം വാഹനത്തിൽ ഉണ്ടായിരുന്നുവെന്നാണ് തൊഴിലാളികൾ പറയുന്നത്. വാഹനത്തിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K